ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നെഴ്‌സ് ദമ്പതികളുടെ രണ്ടു മക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. ഏഴ് മാസം പ്രായമുള്ള രിദ,മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്.

കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും മക്കളാണ്.

ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നെഴ്സാണ്. ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നെഴ്സായി ജോലി ചെയ്യുന്നു.

ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഷമീമയും ഹാരിസും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News