തുലാവര്‍ഷം കനക്കുന്നു; എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട്; മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. 14 ജില്ലകളിലും ഇന്നും യെല്ലോ അലേര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നോടു കൂടിയ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ മല്‍സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്.

ഒറ്റ തിരിഞ്ഞ് ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. തുലാവര്‍ഷം ശക്തി പ്രാപിച്ചതിന്റെ ഭാഗമായുള്ള മഴ 22ാം തീയതി വരെ തുടരും. മറ്റന്നാള്‍ വരെ കനത്ത മഴ സംസ്ഥാന വ്യാപകമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതാത് ജില്ലാ ഭരണകൂടങ്ങളോട് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ഇത് കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. തുലാവര്‍ഷം ശക്തിപ്പെട്ടതിന്റെ പിന്നാലെ കാറ്റിന്റെ വേഗതയും കൂടി.

മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരള തീരത്തു മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News