അവരുടെ പ്രശ്‌നം കേള്‍ക്കാനെത്തിയത് വി കെ പ്രശാന്ത് മാത്രം; വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ജനത മാറി ചിന്തിച്ചു

വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗം ജനങ്ങളെ മാറ്റി ചിന്തിപ്പിച്ച് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.കെ പ്രശാന്ത്.

മണ്ഡലത്തിലെ കാവടിതലയ്ക്കലിലെ 62 കുടുംബങ്ങളാണ് പട്ടയ പ്രശ്‌നത്തെ തുടര്‍ന്ന് വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും എന്നും നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് പ്രശാന്ത് അവര്‍ക്ക് ഉറപ്പ് നല്‍കി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കാവടിതലയ്ക്കലിലെ 62 കുടുംബങ്ങളാണ് പ്രതിഷേധത്തില്‍ കഴിഞ്ഞത്. സ്വകാര്യ വ്യക്തിയില്‍ നിന്നും അവര്‍ വാങ്ങിയ ഭൂമിയുടെ പട്ടയ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരും സഹായിക്കുന്നില്ല എന്ന കാരണത്താല്‍ ഇത്തവണ വോട്ട് ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ വി.കെ പ്രശാന്ത് അവരെ വന്നുകണ്ടു കാര്യങ്ങള്‍ തിരിക്കിയപ്പോള്‍ ഒരു സ്ഥാനാര്‍ത്ഥി ആദ്യമായി അവിടെത്തിയതിന്റെ ആഹ്ലാദവും അവരുടെ പരിഭവങ്ങളും അവര്‍ പങ്കുവച്ചു.

ഇവരുടെ പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കപ്പെടെണ്ടതാണെന്നും എന്നാല്‍ അതിന്റെ പേരില്‍ അവരുടെ അവകാശം വിനിയോഗിക്കാതിരിക്കരുതെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഒരാള്‍ എത്തിയതിന്റെ സന്തോഷത്തില്‍ അവര്‍ ഒന്നടങ്കം വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനം മാറ്റി.

തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തൊറ്റാലും എന്നും നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന ഉറപ്പ് നല്‍കി അവരുടെ സ്‌നേഹാശംസകള്‍ നേടിയാണ് പ്രശാന്ത് കാവടിതലയ്ക്കലില്‍ നിന്നും മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here