പ്രചാരണത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തി ശങ്കര്‍ റായ് മാസ്റ്റര്‍; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ മഞ്ചേശ്വരം

മഞ്ചേശ്വരത്തെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോള്‍ പ്രചരണത്തില്‍ തുടക്കം മുതലുള്ള മേല്‍ക്കോയ്മ നിലനിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.

നാട്ടുകാരന്‍ എന്ന നിലയില്‍ ശങ്കര്‍ റായ് മാസ്റ്റര്‍ക്ക് ലഭിക്കുന്ന ജന പിന്തുണയില്‍ ആശങ്കയിലാണ് യുഡിഎഫ്, ബി ജെ പി ക്യാമ്പുകള്‍. പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് നാട്ടുകാരന്‍ എന്ന പരിഗണനയില്‍ മഞ്ചേശ്വരത്തെ ജനങ്ങള്‍ പ്രചാരണ രംഗത്ത് ശങ്കര്‍ റായ് മാസ്റ്റര്‍ക്ക് നല്‍കിയ പിന്തുണ. മുസ്ലിം ലീഗിന്റെയും ബിജെപിയുടെയും കോട്ടകളില്‍ കടന്ന് കയറിയാണ് മഞ്ചേശ്വരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം.

മുന്‍കാലങ്ങളില്‍ എല്‍ ഡി എഫിന് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളിലെല്ലാം ഇത്തവണ ചെങ്കൊടി പാറുന്നു. സ്ഥാനാര്‍ത്ഥിയുടെ സ്വീകര പരിപാടികളിലും കുടുംബ യോഗങ്ങളിലുമെല്ലാം മികച്ച ജന പങ്കാളിത്തം. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പറഞ്ഞും വര്‍ഗീയതയെ എതിര്‍ത്തും മുസ്ലിം ലീഗിന്റെ ന്യൂന പക്ഷ വഞ്ചന തുറന്ന് കാട്ടിയുമാണ് എല്‍ ഡി എഫ് പ്രചാരണം.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാസ്റ്റര്‍ നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തില്‍ പരിഭ്രാന്തിയിലാണ് യു ഡി എഫ്, എന്‍ ഡി എ ക്യാമ്പുകള്‍. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്‌റഖ്വര്‍ത്തകര്‍.

കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള മുന്നൊരുക്കങ്ങളും മുന്നണികള്‍ ആരംഭിച്ചു കഴിഞ്ഞു. മൂന്നു മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിനായി പ്രത്യേകം സ്ഥലങ്ങള്‍ പോലീസ് അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ ആവേശം അതിരു കടക്കാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here