വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ സംസ്‌കരിച്ച നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

മൂന്നാര്‍ – വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ സംസ്‌കരിച്ച നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും. ദേവികുളം ആര്‍.ഡി.ഒയുടെ സാനിധ്യത്തില്‍ രാവിലെ 10.30 ഓടെയാണ് മൃതദേഹം പുറത്തെടുക്കുന്നത്.

കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ദേവികുളം എസ്.ഐ ദിലീപ്കുമാര്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പിതാവ് തിരുമൂര്‍ത്തിയും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് ദുരൂഹസാഹചര്യത്തില്‍ അടക്കം ചെയ്ത 27 ദിവസം പ്രായമായ നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്തുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. വ്യാഴാഴ്ച രാവിലെ 11 മണിയോടെ മരണപ്പെട്ട കുഞ്ഞിനെ മാതാവ് വിശ്വലക്ഷ്മി ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിക്കാതെ മറവ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News