മൺറോതുരുത്ത്: പ്രകൃതിക്ക് അനുയോജ്യമായ വിനോദ സഞ്ചാര വികസനം, മാലിന്യ നിർമാർജനം, മത്സ്യസമ്പത്തിന്റെ സംരക്ഷണം, പരമ്പരാഗത കലാ സാംസ്കാരിക പൈതൃക സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട ‘മൺറോതുരുത്തിൽ ഇത്തിരി നേരം’ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൺറോതുരുത്ത്
എസ് വളവിലും പരിസര പ്രദേശങ്ങളിലും പതിനായിരത്തോളം മൺചിരാതുകൾ ദീപാവലി ദിനത്തിൽ തെളിയിച്ച് സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കും.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ മൺറോതുരുത്തിനെ അടയാളപ്പെടുത്തുകയെന്ന ഉദ്യമമാണ് ഇത്തരമൊരു യുവ കൂട്ടായ്മക്ക് കാരണമായത്.

അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിൽ ചിരാതുകൾ ഒഴുകി നടക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീപക്കാഴ്ചക്ക് മുന്നോടിയായി ഗ്രാമീണ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും നടക്കും. സജിത്ത് ശിങ്കാരപ്പള്ളി, ബൈജൂ പ്രണവം, ജയൻ മൺറോ, ഡോ.കിഷോർ, ഹരിശങ്കർ, റോയ് ചാക്കോ, അപർണ്ണ, രഞ്ജു സജി എന്നിവരാണ് വാട്ട്സ്ആപ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

ഒക്ടോബർ 27 വൈകിട്ട് 6 മണിക്ക് നടക്കുന്ന ദീപക്കാഴ്ച വിജയിപ്പിക്കുന്നതിനായി ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു.

ജനറൽ കൺവീനർ: ജോൺസൻ കല്ലട

കൺവീനർ: പ്രവീൺ

പ്രോഗ്രാം കൺവീനർ: ജയൻ മൺറോ

പബ്ലിസിറ്റികൺവീനർ: സജിത്ത് ശിങ്കാരപ്പള്ളി

മീഡിയാ കൺവീനർ: ബെെജു പ്രണവം

ഫിനാൻസ് കൺവീനർ: ശോഭാ സുധീഷ്

വാളൻെറിയേഴ്സ് കൺവീനർമാർ: ജോൺസ് ഫെർണാണ്ടസ്, രജനി പ്രകാശ്

ട്രഷറർ: അപർണ

സ്വാഗത സംഘം കൺവീനർമാർ: ഡോ. കിഷോർ, റോയ്ചാക്കോ, ഹരിശങ്കർ, രഞ്ജുസജി

കോഡിനേറ്റേഴ്സ്: അനീഷ്,ശ്രീജിത്ത്, അഡ്വ. ഷെെൻ, ജോയിചാക്കോ, അനിൽകുമാർ കന്നിമേൽ, ആര്യ, ധനീഷ്