ഇങ്ങനെയും ഒരു കള്ളനോ?; സ്ത്രീയെ ചുംബിച്ചും ആശ്വസിപ്പിച്ചും ‘മാന്യമായൊരു മോഷണം’

മനുഷ്യത്വമില്ലാതെ കളവ് നടത്തുകയും ആളെ കൊന്ന് ഉള്ളതെല്ലാം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്ത് മാന്യമായ രീതിയില്‍ മോഷണം നടത്തുകയാണ് ഒരു കള്ളന്‍.

മോഷണസ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഈ കള്ളനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരം. ബ്രസീലിലെ അമരാന്റെ സിറ്റിയിലാണ് സംഭവം.

കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രായമായ ഒരു സ്ത്രീയും കടയിലെ ജീവനക്കാരനും മാത്രമുള്ളവെ ആയുധധാരകിളായ രണ്ടംഗ സംഘം കടയിലേക്ക് പ്രവേശിച്ചു. ജീവനക്കാരനെ ഭീഷണിപ്പെടുത്തി കടയിലുള്ള പണവും മറ്റു ചില വസ്തുക്കളും ഇവര്‍ കവര്‍ന്നു.

ഇതുകണ്ട് ഭയന്ന സ്ത്രീ, തന്റെ കയ്യിലെ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് കള്ളന്‍, ഇവരുടെ നെറുകില്‍ ചുംബിക്കുകയും പണം വേണ്ടെന്നു പറയുകയും ചെയ്തു. കടയിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

കടയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി മുഴുവന്‍ തുകയും അവര്‍ കവര്‍ന്നു. 240 ഡോളറാണ് നഷ്ടപ്പെട്ടതെന്നും കടയുടമ സാമുല്‍ പൊലീസിനോടു പറഞ്ഞു. ‘ഇല്ല മാഡം. മിണ്ടാതിരിക്കൂ. നിങ്ങളുടെ പണം ഞങ്ങള്‍ക്കു വേണ്ട’ എന്നാണ് കള്ളന്മാരിലൊരാള്‍ സ്ത്രീയോടു പറഞ്ഞതെന്നും സാമുവല്‍ വെളിപ്പെടുത്തി.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശത്തുള്ള ചിലരിലേക്കാണ് അന്വേഷണം നീളുന്നതെന്നു പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here