സമീക്ഷ UKയുടെ മെമ്പർഷിപ്പ് ക്യാംപെയിൻ കൊവന്റിറിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നവംബര്‍ 10ന് ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് UK സെക്രട്ടറി സഖാവ് ഹർസേവ് ബേയിൻസ് വിശിഷ്ടാഥിതിയായി പങ്കെടുക്കുന്നു.
ഈ ചരിത്രമുഹൂർത്തത്തിൽ പങ്കാളികളാവാൻ അന്നേ ദിവസം ഏവരും കൊവൻട്രിയിൽ എത്തിചേരണമെന്ന് സമീക്ഷ നേതൃത്വം UK മലയാളി സമൂഹത്തോടഭ്യർത്ഥിച്ചു.
“ഒരു നൂറു ദിനങ്ങൾ ഒരായിരം മെമ്പർഷിപ്പുകൾ ”
പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നൂറ് ദിവസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ UKയിലാകെയും പുരോഗമന ചിന്തകളുള്ള മലയാളികൾക്കിടയിൽ വലിയൊരു ചലനം തന്നെ സൃഷ്ടിക്കുമെന്നു സമീക്ഷ UKയുടെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ദേശീയ പ്രസിഡണ്ട് സ്വപ്ന പ്രവീണും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.