ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം; മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കി യുവതി

തിരുവനന്തപുരം അയിരൂപ്പാറയില്‍ യുവതിയുടെ പ്രതിഷേധം. അയിരൂപ്പാറ സ്വദേശിനി ഷംനയാണ് മകനൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനാണ് ശ്രമിച്ചത്.

ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. കോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാരം നല്‍കാതെ ഇറക്കി വിടാന്‍ ശ്രമമെന്ന് ഷംന. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News