കൂടത്തായി: ജോളിയുടെ ജാമ്യാപേക്ഷ തള്ളി; വക്കാലത്തിനെ ചൊല്ലി കോടതിയില്‍ തര്‍ക്കം

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. റോയി തോമസിന്റെ കൊലപാതക കേസിലാണ് ജോളിയുടെയും മറ്റ് രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നവംബര്‍ 2 വരെ നീട്ടിയത്. ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന അപേക്ഷ കോടതി നിരാകരിച്ചു.

മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് പരാതിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ താമരശ്ശേരി ബാര്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചു. സൗജന്യ സേവനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയുടെ വക്കാലത്ത് ആളൂര്‍ സ്വന്തമാക്കിയതെന്ന് ബാര്‍ അസോസിയേഷന്‍ ആരോപിച്ചു.

അതേസമയം ജോളിയെ തെറ്റിദ്ധരിപ്പിച്ചണ് വക്കാലത്ത് ഒപ്പിട്ടതെന്ന ആരോപണം ആളൂര്‍ അസോസിയേറ്റ്‌സ് നിഷേധിച്ചു. ജോളിയുടെ ബന്ധുക്കളുടെ ആവശ്യ പ്രകാരമാണ് കേസ് ഏറ്റെടുത്തത് എന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

അതേസമയം ബി എ ആളൂരിനെതിരെ താമരശ്ശേരി ബാര്‍ അസോസിയേഷന്‍ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിക്കുവേണ്ടിയുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്ടുദിവസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News