കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം വ്യാപകം; മോഹൻരാജിനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫെയസ് ബുക്ക് പോസ്റ്റ്

കോന്നിയിലെ യു ഡി എഫ് സ്ഥാനാർത്ഥി മോഹൻരാജിനെതിരെയാണ് പ്രമാടം മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സനൂപ് കോന്നി രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെ കഴിഞ്ഞദിവസം കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മാത്രമൊതുങ്ങുന്ന ചർച്ചയാണ് ഇപ്പോൾ പരസ്യം ആവുന്നത്.

അടൂർ പ്രകാശിന്റെ അടുപ്പക്കാരനായ റോബിൻ പീറ്ററെ പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ജംഗ്ഷനിൽ വെച്ച് അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് സനൂപ് കോന്നി പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.

മോഹൻ രാജ് താങ്കൾ ഒന്നോർക്കുക റോബിച്ചായൻ ഞങ്ങളുടെ നേതാവ് ആണ് അല്ലാതെ ഇന്നലെ പെയ്ത മഴയിൽ കുരുത്ത ജനപ്രതിനിധിയില്ല കുതികാൽ വെട്ടും പാരവെയ്പ്പുമായി നടന്നപ്പോൾ ഓർക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എന്ന തലക്കെട്ടിലാണ് കൈരളി ന്യൂസിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.

പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൾക്കെ സ്വന്തം ക്യാമ്പിലെ പടല പിണക്കം മോഹൻരാജിനെ ഞെട്ടിച്ചിട്ടുണ്ട്.

സനൂപ് കോന്നിയെ പിന്തുണച്ചും , മോഹൻരാജിനെ കടുത്ത ഭാഷയിൽ വിമർശിച്ചും നിരവധി കമന്റുകൾ ആണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റിന് ലഭിച്ചത്.

ഇതോടെ പ്രമുഖ നേതാക്കളുടെ സമ്മർദ്ധത്തെ തുടർന്ന് സനൂപ് പോസ്റ്റ പിൻവലിച്ചു. എന്നാൽ കോൺഗ്രസ് വാട്ട്സ് അപ്പ് ഗ്രൂപ്പുകളിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ബെറൽ ആണ്

ഒക്ടോബർ 14 ന് രാത്രി പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ജംഗ്ഷനിൽ വെച്ചാണ് അടൂർ പ്രകാശിന്റ അടുപ്പക്കാരനായ റോബിൻ പീറ്ററെ മോഹൻ രാജ് പരസ്യമായി വഴക്ക് പറഞ്ഞത്.

അവസാനത്തെ മൂന്ന് സ്വീകരണ കേന്ദ്രങ്ങളിലും തണുത്ത സ്വീകരണം ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജിന് ലഭിച്ചത്.

ഇതോടെയാണ് പ്രമാടം പഞ്ചായത്ത് പ്രസിഡൻറും അടൂർ പ്രകാശിന്റെ അടുപ്പക്കാരനുമായ റോബിനോട് മോഹൻരാജ് ക്ഷുഭിതനായത്.

നിങ്ങൾ എന്നെ പണിയുകയാണോ എന്ന് റോമ്പിനോട് മോഹൻരാജ് ചോദിച്ചത് കോൺഗ്രസ് പ്രവർത്തകരുടെ മുന്നിൽ വെച്ചാണ് .സ്ഥാനാർത്ഥി പരസ്യമായി ദേഷ്യപ്പെട്ടതിൽ മനം നൊന്ത് റോമ്പിൻ പീറ്റർ ഞാൻ ഇനി ഒന്നിനും ഇല്ലെന്ന് അവിടെ കൂടി നിന്ന ആളുകളോട് പറഞ്ഞ ശേഷം മടങ്ങി.

റോബിൻ പീറ്റർ ക്ക് ഒപ്പം ബൂത്തിന്റെ ചുമതലക്കരനായ ജയവർമ്മയോടും മോഹൻരാജ് ദേഷ്യപ്പെട്ട് സംസാരിച്ചു . മോഹൻ രാജിനെതിരെ റോബിൻ പരാതിയുമായി മണ്ഡലത്തിന്റെ ചുമതലല്ലള്ള കെപിസിസി നേതാവിനെ ബന്ധപ്പെട്ടു.

താൻ ഇനി പ്രവർത്തിക്കുന്നില്ലെന്ന് തീർത്ത് പറഞ്ഞതോടെ അപകടം മണത്ത കോൺഗ്രസ് നേത്യത്വം മോഹൻരാജിനോട് റോബിനെ വിളിച്ച് ക്ഷമ പറയാൻ ആവശ്യപ്പെട്ടു .അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്ന് മോഹൻരാജ് പറഞ്ഞതോടെയാണ് വിഷയം ഒത്തുതീർപ്പായി.

എന്നാൽ റോബിൻ അനുയായികൾ ഇത് വൈകാരികമായിട്ടാണ് എടുത്തിരിക്കുന്നത്. പൊട്ടിത്തെറിച്ച് മോഹൻരാജ്, പൊട്ടിക്കരഞ്ഞ് റോബിൻ പീറ്റർ എന്ന പേരിൽ ചില സന്ദേശങ്ങൾ കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് ചുമതലക്കരനായ നേതാവ് റിപ്പോർട്ട് നൽകിയതോടെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി ,എന്നീവർ മറ്റ് മണ്ഡങ്ങളിൽ മുൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി ഇന്നലെ കോന്നിയിൽ എത്തി.

എന്നാൽ പൂങ്കാവ് ജംഗ്ഷനിൽ നിന്ന് മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടൂർ പ്രകാശ് എന്നീവരോടൊപ്പം സ്ഥാനാർത്ഥി മോഹൻരാജ് റോഡ് ഷോ നടത്തിയിട്ടും തണുത്ത പ്രതികരണം ആണ് ലഭിച്ചത്.

ആയിരം ബൈക്കുകൾ എത്തിച്ച് മണ്ഡലം ഇളക്കി മറിക്കാൻ യുഡിഎഫ് ലക്ഷ്യമിട്ടിരുന്നെങ്കിലും 150 ബൈക്കുകൾ മാത്രമാണ് എത്തിയത്.

മോഹൻരാജിനെതിരായ ഓർത്തഡോക്സ് സഭയുടെ പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ രംഗത്തിറക്കി എങ്കിലും കഴിഞ്ഞ ദിവസം വോട്ടു ചോദിച്ചെത്തിയ ചാണ്ടി ഉമ്മനോട് നിങ്ങൾക്ക് ഇത്തവണ വോട്ട് തരില്ലെന്ന് ഓർത്തഡോക്സ് സഭയുടെ വൈദികൻ പറഞ്ഞതും യുഡിഎഫ് നേത്യത്യത്തെ ഞെട്ടിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News