പറയുന്നത് നടപ്പാക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്ന് കോടിയേരി; അഞ്ചിടത്തും പാലാ വിജയം ആവര്‍ത്തിക്കും; മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് യുഡിഎഫ് ശ്രമം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ മതപരമായ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഭൂരിഭാഗവും നടപ്പിലാക്കിയ സര്‍ക്കാരാണ് അധികാരത്തിലുള്ളത്. പറയുന്നത് നടപ്പാക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. മറ്റുള്ളവ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലുമാണ്.

ഈ സാഹചര്യത്തില്‍ മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് യുഡിഎഫ് ശ്രമം. വട്ടിയൂര്‍ ക്കാവില്‍ ജാതി പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് പിടിക്കുന്നത്. എന്‍എസ്എസ് വട്ടിയൂര്‍കാവില്‍ ജാതി വികാരം ഇളക്കിവിടുകയാണ്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളേയും കേന്ദ്രസര്‍ക്കാരിനേയും വിലയിരുത്തണമെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. അഞ്ചിടത്തും പാല തെരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസ് രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകകയാണെങ്കില്‍ അക്കാര്യം തുറന്നു പറയണം. അങ്ങിനെയെങ്കില്‍ മുന്‍ കാലത്തെപോലെ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ തയ്യാറാകണം. എന്‍എസ്എസ് രൂപീകരിച്ച മന്നത്ത് പത്മനാഭന്‍ രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കിയിട്ടില്ല.

അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് എന്‍ഡിപി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചതും തെരെ്ഞ്ഞടുപ്പിലടക്കം മത്സരിച്ചതും മന്ത്രിമാരായിട്ടുള്ളതും. ഇനിയും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് ഇടപെടാം. നിലവില്‍ എല്ലാ പാര്‍ടിക്കാരും അടങ്ങുന്ന സംഘടനയാണ് എന്‍എസ്എസ് എന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News