കോട്ടയം: സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്‌ക് സി തോമസ് വിവാഹിതനായി.

ചെങ്ങളം സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകൾ ഗീതു തോമസാണ്‌ വധു. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായ ജെയ്‌ക് പരേതനായ ചിറയിൽ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി തോമസ് ഐസക്, എംഎൽഎമാരായ സുരേഷ് കുറുപ്പ്, മാണി സി കാപ്പൻ, സിപിഐ എം നേതാക്കളായ പി ജയരാജൻ, വി എൻ വാസവൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.