
ബഹിരാകാശത്തു വനിതകളുടെ ചരിത്രനടത്തം വിജയകരമായി പൂര്‍ത്തിയായി. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 7.50ന് പുറത്തിറങ്ങിയ ഇരുവരും ഏഴു മണിക്കൂര്‍ 17 മിനിറ്റ് ബഹിരാകാശത്തു നടന്നു. ഉച്ചയ്ക്ക് 2.55ന് ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയായതായി നാസ അറിയിച്ചു.
ഭൂമിയില്‍ നിന്ന് ഏകദേശം 408 കിലോമീറ്റര്‍ മുകളിലായാണ് നിലയത്തിന്റെ പ്രവര്‍ത്തനം. ദൗത്യം പൂര്‍ണമായി നാസ ലൈവായി യുട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രദര്‍ശിപ്പിച്ചിരുന്നു. വനിതകളെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ബഹിരാകാശ നിലയത്തിലെ എട്ടാം ബഹിരാകാശ നടത്തമായിരുന്നു പൂര്‍ത്തിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here