കൊച്ചി: എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍. ബംഗളൂരുവില്‍ താമസക്കാരായ രാധാമണി(66), മക്കളായ സുരേഷ് കുമാർ(43) സന്തോഷ്‌ കുമാർ (40) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു നിവാസികളായ ഇവർ ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് അടിക്കടി കൊച്ചിയിൽ എത്താറുണ്ടായിരുന്നു.