സംസ്ഥാനത്തെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശോജ്വല കൊട്ടിക്കലാശം അവസാനവട്ട വോട്ടുമുറപ്പിച്ച് ബൂത്തിലേക്ക് നീങ്ങി മുന്നണികളും അണികളും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്‍ഡിഎഫ് നേടിയ മേല്‍ക്കൈ പ്രചാരണത്തിന്റെ അവസാനവട്ടം വരെ നിലനിര്‍ത്തിയെന്നാണ് കൊട്ടിക്കലാശത്തിലെ ജനപങ്കാളിത്വവും സൂചിപ്പിക്കുന്നത്. എന്നാല്‍ പരസ്യ പ്രചാരണം അവസാനിച്ചിട്ടും യുഡിഎഫ് ക്യാമ്പുകളില്‍ ഭിന്നത വഴിമാറുന്നില്ല.

കോന്നിയില്‍ കോണ്‍ഗ്രസ് കൊട്ടിക്കലാശത്തില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശും റോബില്‍ പീറ്ററും വിട്ടുനിന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് വേണം കാണാന്‍.

അഞ്ച് മണ്ഡലങ്ങളിലും അത്യാവേശത്തോടുകൂടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചത്.

സിറ്റിങ് സീറ്റുകളായ മണ്ഡലങ്ങളില്‍ പോലും തണുത്ത പ്രതികരണമായിരുന്നു കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിലും കോണ്‍ഗ്രസ് ക്യാമ്പ്.

കോന്നിയില്‍ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്ന് വേണം അടൂര്‍ പ്രകാശിന്റെയും റോബില്‍ പീറ്ററിന്റെയും പ്രതികരണത്തില്‍ നിന്നും മനസിലാക്കാന്‍.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്ഥാനാര്‍ഥി മോഹന്‍ കുമാര്‍ റോബിന്‍ പീറ്ററിനെതിരെ പൊട്ടിത്തെറിച്ചതും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ പടല പിണക്കങ്ങള്‍ക്ക് ആക്കം കൂട്ടി.

വട്ടിയൂര്‍ക്കാവില്‍ നടന്ന കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിലും മണ്ഡലത്തിലെ മുന്‍ എംഎല്‍എ കൂടിയായ കെ മുരളീധരനും പങ്കെടുത്തില്ല.

മണ്ഡലത്തിലെ അസാന്നിധ്യത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ മത്സരിക്കുമ്പോളും പുറത്ത് നിന്നും ആരും ഉണ്ടായിരുന്നില്ലെന്നതായിരുന്നു.