പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്രേഡ് പ്രൊമോഷനിൽ കാതലായ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി.പുതിയ ഉത്തരവനുസരിച്ച് 25 വർഷം സർവ്വീസ് പൂർത്തിയാക്കിയ എ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് സബ്ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിക്കും.

20 വർഷം സർവ്വീസുള്ള സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എ എസ് ഐ മാരാകും. 12 വർഷം സർവ്വീസുള്ള സിവിൽ പൊലീസ് ഓഫീസർമാർക്ക് സീനിയർ സിവിൽ പൊലീസ് ഒാഫാസർമാരാകും. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു.

ക‍ഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇതേ രീതിയിൽ ഉദ്യേഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന രീതിയിൽ സർവ്വീസ് കാലയളവിൽ കുറവ് വരുത്തിയിരുന്നു