ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിന് കനത്ത തിരിച്ചടിയായി നിരവധി ലീഗ് പ്രവർത്തകർ രാജി വച്ച് സി പി ഐ എമ്മിൽ ചേർന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിൽ വച്ച് 11 സജീവ ലീഗ് പ്രവർത്തകർ ചെങ്കൊടിയേന്തി. സി പി ഐ എം ജില്ലാ സെക്രെട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ലീഗ്‌ വിട്ട് വന്നവരെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മഞ്ചേശ്വരത്ത് നിന്നും എം സന്തോഷിന്റെ റിപ്പോർട്ട്.