മരട് ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകുന്ന കാര്യത്തിൽ സുപ്രീം കോടതി നിർദേശപ്രകാരം മുന്നോട്ട് പോകുമെന്ന് മന്ത്രി എ സി മൊയ്‌തീൻ. സുപ്രീം കോടതി നിയോഗിച്ച സമിതി ആണ് നഷ്ട പരിഹാരം തീരുമാനിക്കുന്നത് അതിനാൽ നഷ്ടപരിഹാര തുകയിലെ ഏറ്റ കുറച്ചിലുകളിൽ കോടതി പറയുന്ന പോലെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.