പൊതുമേഖലാസ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍. അടിമാലിയില്‍ നടക്കുന്ന സിഐടിയു ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സിഐടിയു സംസ്ഥാന പ്രസിഡണ്ടുമാരായ കെകെ ജയചന്ദ്രന്‍, കെപി മേരി, ഇടുക്കി ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, പ്രസിഡണ്ട് പിഎസ് രാജന്‍,ട്രഷറര്‍ കെവി ശശി തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഘടക യൂണിയനുകളില്‍ നിന്നായി 344 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌. വെള്ളിയാഴ്ച തുടക്കമായ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.