ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ചിത്രം ദുരുപയോഗം ചെയ്തു; കെ സുരേന്ദ്രനെതിരെ പരാതി നല്‍കുമെന്ന് സഭാ വക്താവ്

കോന്നി മണ്ഡലത്തിലെ എൽഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ചിത്രം ഓർത്തഡോക‌്സ‌് സഭാധ്യക്ഷൻ പൗലോസ‌് ദിദ്വീയൻ കാതോലിക്കാ ബാവായുടെ ഫോട്ടോയോടെപ്പം ചേർത്ത‌് തയാറാക്കിയ പോസ‌്റ്റർ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത‌് വ്യാജമാണെന്ന‌് സഭാ വക്താവ‌് ഫാ. ജോൺസ‌് എബ്രഹാം (കാനാട്ട‌് അച്ചൻ) പറഞ്ഞു.

ഓർത്തഡോക‌്സ‌് സഭാധ്യക്ഷൻ ബസേലിയോസ്‌ പൗലോസ‌് ദിദ്വിയൻ കാതോലിക്കാ ബാവായെ അപമാനിച്ച്‌ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന‌് വേണ്ടി വോട്ടഭ്യർഥന.

ബാവയുടെ ചിത്രവും കാതോലിക്കേറ്റ‌് എംബ്ലവും സഹിതം നവമാധ്യമങ്ങളിൽ പോസ‌്റ്റർ പ്രചരിച്ചതിനെതിരെ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു.

ഇത്തരത്തിൽ പോസ‌്റ്റർ തയ്യാറാക്കാൻ ആർക്കെങ്കിലും അനുവാദം കൊടുക്കുകയോ ചുമതലപ്പെടുത്തുകയോ ചെയ‌്തിട്ടില്ല.

സഭയുടെ നിലപാട‌് നേരത്തെ അറിയിച്ചിട്ടുണ്ട‌്. ഇത‌് തെരഞ്ഞെടുപ്പ‌് ചട്ടങ്ങൾക്ക‌് വിരുദ്ധമാണ‌്. ഇതിനെതിരെ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. kzസുരേന്ദ്രൻ, മോഡി, അമിത്‌ഷാ എന്നിവരുടെ ഫോട്ടോക്കൊപ്പമാണ്‌ ബാവയുടെ ചിത്രം ചേർത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News