വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരുപത് ദിവസം നീണ്ട തിരഞ്ഞെടുപ്പ് മാമങ്കത്തിനാണ് അഞ്ച് മണ്ഡലങ്ങളിലും ഇന്നലെ തിരശില വീണത്.

സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ തന്നെ മികച്ച ജയമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.

അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിന് കനത്ത തിരിച്ചടിയായി നിരവധി ലീഗ് പ്രവര്‍ത്തകര്‍ രാജി വച്ച് സി പി ഐ എമ്മില്‍ ചേര്‍ന്നു.