ജോളിയുമായുള്ള ബന്ധം; റാണിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫുമായുള്ള ബന്ധം വെളിപ്പെടുത്തി സുഹൃത്ത് റാണി.

എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടതെന്ന് റാണി പൊലീസിനോട് പറഞ്ഞു.

ജോളി എന്‍ഐടി അധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്നും യുവതി പറഞ്ഞു.

ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നു. ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തു.

എന്നാല്‍ ഈ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.

ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പൊലീസ് യുവതി അന്വേഷണം ആരംഭിച്ചതോടെ റാണി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News