സ്ത്രീകളെ തോക്കിൻമുനയിൽ നിര്‍ത്തി മാല മോഷണം: അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ കൊല്ലത്ത് തെളിവെടുപ്പിനെത്തിച്ചു

കൊല്ലത്ത് വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻമുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ കൊല്ലത്ത് തെളിവെടുപ്പിനെത്തിച്ചു .കൊല്ലം നഗരത്തിൽ മൂന്നിടത്തു നിന്നാണ് സത്യദേവിന്റെ കൊള്ള സംഘത്തിലെ രണ്ടു പേർ മാലപൊട്ടിച്ചത്.

കുണ്ടറയിൽ നിന്ന് കവർന്ന ബൈക്കുമായി കൊല്ലത്ത് ബീച്ച് റോഡിലെത്തിയ സംഘം 12 മണിയോടെ ബീച്ച് റോഡിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രറ്റിലെ താൽക്കാലിക ജീവനക്കാരിയായ സുഷമയുടെ രണ്ടര പവന്റെ മാല കവർന്നു.

അവിടെ നിന്ന് ഫാത്തിമാകോളേജിന് സമീപത്തെത്തിയ രണ്ടംഗ സംഘം അംബിക കുമാരിയുടെ 3 പവന്റെ സ്വർണ്ണ മാല പൊട്ടിച്ചെടുത്തു.

തുടർന്ന് 12.20 തോടെ പട്ടത്താനം സ്വദേശിനി ചിത്ര ലൗജിയുടെ 3 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പിടിച്ചു പറിച്ചു.12 മണിമുതൽ 12.20വരെയുള്ള 20 മിനിറ്റിനുള്ളിൽ എട്ടര പവന്റെ സ്വർണ്ണമാലയാണ് പകൽ കൊള്ള നടത്തിയത്.

ബൈക്കിൽ രണ്ടംഗ സംഘം നടത്തിയ കുറ്റകൃത്യങൾക്ക് പ്രേരണന നൽകി സത്യദേവ് യുപി റജിസ്ട്രേഷനുള്ല കറുപ്പ് സ്കോർപ്പിയോവിൽ പിന്തുടരുന്നുണ്ടായിരുന്നു.

രണ്ടാം കുറ്റി സേവ്യേഴ്സ് ബാർ ഹോട്ടലിനു സമീപം മോഷ്ടിച്ച ബൈക്കുപേക്ഷിച്ച രണ്ടു പേർ സത്യദേവിനൊപ്പം സ്ക്വോർപ്പിയോയിൽ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 26 ന് വടക്കേന്ത്യൻ സ്വദേശികളായ ദമ്പതികൾ പള്ളിത്തോട്ടത്ത് വീട് വാടകക്കെടുക്കുന്നു.27 ന് രാവിലെ സത്യദേവ് ഉൾപ്പടെ നാല് പേർ വാടക വീട്ടിലെത്തിയശേഷമാണ് കുണ്ടറയിൽ എത്തി അവിടെ നിന്ന് മാലപൊട്ടിക്കൽ പ്ലാൻ തുടങുന്നത്.തുടർന്ന് 27 നു തന്നെ സംഘം ആര്യങ്കാവു,ചെങ്കോട്ട വഴി ദില്ലിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കൊള്ള സംഘം വാടകയ്ക്കു താമസിച്ചിരുന്ന സ്ഥലത്തും സത്യദേവിനെ എത്തിച്ച് തെളിവെടുപ്പു നടത്തി. രാജ്യത്ത് സ്വർണ്ണാഭരങൾ അണിയുന്നതിൽ കേരളത്തിലെ സ്ത്രീകളാണ് മുന്നിൽ എന്നു മനസ്സിലാക്കിയാണ് കൊള്ളയ്ക്കായി കേരളത്തെ തെരഞ്ഞെടുത്തതെന്നും ചോദ്യം ചെയ്യലിൽ സത്യദേവ് പറഞ്ഞതായാണ് സൂചന.

കൊല്ലം റൂറൽ എസ്പിയുടെ സ്ക്വാഡാണ് കഴിഞ്ഞയാഴ്ച സത്യദേവിനെ ദില്ലിയിൽ നിന്ന് പിടികൂടുന്നത് കുണ്ടറ എഴുകോൺ പോലീസിന്റെ അന്വേഷണത്തിനു ശേഷം റിമാന്റു ചെയ്ത പ്രതിയെ കൊല്ലം ഈസ്റ്റു പോലീസ് കസ്റ്റഡിയിൽ വാങിയാണ് തെളിവെടുപ്പു നടത്തിയത്.

യു.പി,ഹരിയാന,ദില്ലി,പഞ്ചാബ് ഉൾപ്പടെ ഉത്തരേന്ത്യൻ സമസ്ഥാനങളിലും ആന്ദ്രാപ്രദേശിലും കൊലപാതകം ആയുധകടത്ത് മയക്കമരുന്ന് കടത്ത് ഉൾപ്പടെ 120 ഓളം കേസുകളിൽ പ്രതിയാണ് ദില്ലിയിലെ ദാദയായ സത്യേദേവ്.

കൊല്ലം വെസ്റ്റ് പോലീസും പ്രതിക്കായി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.ശക്തമായ പോലീസ് കാവലിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here