മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയൻ ബിജെപിയിൽ ചേർന്നു. വള്ളിക്കോട് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന താൻ ബിജെപിയിൽ ചേർന്നത് കോൺഗ്രസിലെ തമ്മിലടി സഹിക്കാൻ കഴിയാതെന്ന് ഉഷാ വിജയൻ പറഞ്ഞു.

പത്തനംതിട്ട ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് ഉഷാ വിജയൻ അംഗത്വം സ്വീകരിച്ചത്.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും അടൂർ പ്രകാശിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന സുരേഷ് ആങ്ങമൂഴി, യൂത്ത് കോൺഗ്രസ് നേതാവ് ജോസഫ് സണ്ണിയും സിപിഐഎം ൽ ചേർന്നിനിരുന്നു.