തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് അധിക കാലം ആവുന്നതിന് മുന്‍പേ തന്നെയാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ കൊന്ന് തള്ളിയ എസ്ഡിപിഐയുടെ തേജസ് വാരികയുടെ ജില്ലാതല ഉത്ഘാടനം ടിഎന്‍ പ്രതാപന്‍ നിര്‍വഹിച്ചത്.

കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാവനിരിക്കെയാണ് തേജസ് വാരികയുടെ തൃശൂര്‍ ജില്ലാതല ക്യാമ്പയില്‍ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് വി.എസ് അബൂബക്കറില്‍ നിന്നും വരി ചേര്‍ന്നു കൊണ്ട് പ്രതാപന്‍ എംപി നിര്‍വഹിച്ചത്.

പ്രതാപന്റെ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ജിലയിലെ കോണ്‍ഗ്രസ് കമ്മറ്റിയില്‍ ഉയരുന്നത്. പ്രതാപനെതിരെ നിരവധി ഫേസ് കുറിപ്പുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്.

പുന്ന നൗഷാദിന്റെ പ്രവര്‍ത്തന മേഖലയായിരുന്ന ചാവക്കാട് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി കഴിഞ്ഞു.

‘പ്രതാപാ നീ ചെറ്റയാണെന്നറിയാം
നിനക്ക് നേടാനുള്ളതെല്ലാം അഡ്ജസ്റ്റ്‌മെന്റ്
രാഷ്ട്രീയത്തിലൂടെ നീ നേടി.
പ്രതാപാ നീ ചാവക്കാട്ടെ കോണ്‍ഗ്രസ്സുകാരുടെ
നെഞ്ചിലാ കുത്തിയത് മറക്കില്ല ഒരിക്കലും’

ഇത്തരത്തില്‍ നിരവധി പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നുണ്ട്.

നൗഷാദ് വധത്തില്‍ എസ്ഡിപിഐയുമായി നീക്കുപോക്ക് ഉണ്ടാക്കിയതും പ്രതികളെ രക്ഷപ്പെടാനടക്കം സഹായിച്ചതിന് പിന്നിലും പ്രതാപന് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അത്തരം ആരോപണങ്ങള്‍ ശരി വെക്കുന്നതായി മാറുകയാണ് പ്രതാപന്റെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പയിന്റെ ഉത്ഘാടനവും.