കൂടത്തായി കൂട്ടക്കൊല; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൂടത്തായി കൂട്ടക്കൊല കേസിലെ മൂന്ന് പ്രതികളുടെയും റിമാന്‍ഡ് രണ്ടാഴ്ച കൂടി നീട്ടി. പ്രതികളായ ജോളി, എം എസ് മാത്യു, പ്രജികുമാര്‍ എന്നിവരുടെ റിമാന്‍ഡാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതി ജഡ്ജി എം അബ്ദുറഹീം നവംബര്‍ രണ്ടുവരെ നീട്ടിയത്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷയും കോടതി തള്ളി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്.

ബി എ ആളൂര്‍ അസോസിയേഷനിലെ അഭിഭാഷകരാണ് കേസില്‍ ഒന്നാംപ്രതി ജോളിക്ക് വേണ്ടി ഇതുവരെ ഹാജരായത്. താന്‍ ഇവരെ കേസ് ഏല്‍പ്പിച്ചിട്ടില്ല എന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിനിടെ ജോളി പറഞ്ഞിരുന്നു. ഇക്കാര്യം കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ പി രാജു ചൂണ്ടിക്കാട്ടി. പ്രതി വിദ്യാഭ്യാസം നേടിയ ആളാണെന്നും അവര്‍ ഇക്കാര്യം പറഞ്ഞാല്‍ പരിശോധിക്കാമെന്നും കോടതി പറഞ്ഞു. പ്രതി സ്വമനസ്സാലെ വക്കാലത്ത് നല്‍കിയതാണെങ്കില്‍ എതിര്‍പ്പില്ലെന്നും അല്ലാത്തപക്ഷം പരിശോധിക്കണമെന്നും ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഡ്വ. സി ടി അഹമ്മദ്കുട്ടിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here