റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് ഇരട്ടസെഞ്ച്വറി. ആദ്യമായാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്നത്. 249 പന്തുകളില്‍ നിന്നാണ് രോഹിത് ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി പിന്നിട്ടത്.

എന്‍ഗിഡിയെ സിക്സറിന് പറത്തിയാണ് രോഹിത് ഇരട്ടശതകം ആഘോഷിച്ചത്. 28 ബൗണ്ടറികളും 4 സിക്‌സറുകളുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംങ്സ്.

ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടസെഞ്ച്വറി നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്റ്സ്മാനായി രോഹിത്. സച്ചിനും സേവാഗും ക്രിസ് ഗെയിലുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.