കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; 17കാരന് ദാരുണാന്ത്യം

കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കൂരമായി മര്‍ദ്ദിച്ചുകൊന്നു. ത്രിപുരയിലെ ഗോമതിയിലാണ് സംഭവം. ഗോമതി സ്വദേശി റിപന്‍ സര്‍ക്കാറാ(17)ണ് കാമുകിയെ കാണാനെത്തിയതിന് ബന്ധുക്കളുടെ ക്രൂരതയ്ക്കിരയായത്.

വ്യാഴാഴ്ച കാമുകിയെ കാണാനെത്തിയ റിപനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീടിനകത്ത് നിന്ന് പിടികൂടി. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ റിപനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാമുകിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് റിപനെ മുമ്പും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചിരുന്നു.

മാതാപിതാക്കള്‍ ബംഗ്ലാദേശിലായതിനാല്‍ അമ്മാവന്‍ ഫ്രഫുല്ലയ്‌ക്കൊപ്പമാണ് റിപന്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News