നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടൂര്‍ പ്രകാശ് ദില്ലിയിലേക്ക്, കോന്നി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി . സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കനാണ് അടൂര്‍ പ്രകാശ് ദില്ലിക്ക് പോയതെന്നാണ് ഔദ്യോഗിക വിശദീകരണം.

കോന്നിയില്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിള്‍ക്കെ അടൂര്‍ പ്രകാശ് ദില്ലിയിലേക്ക്. പാര്‍ലമെന്റിന്റെ ആരോഗ്യ കാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് അടൂര്‍ പ്രകാശ് ദില്ലിയിക്ക് പോയതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ കോന്നിയില്‍ കഴിഞ്ഞ കുറെ ദിവസമായി കോണ്‍ഗ്രസില്‍ നടക്കുന്ന സംഭവ വികാസങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് അടൂര്‍ പ്രകാശ് ദില്ലിക്ക് പോയതെന്ന് രാഷ്ട്രീയ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

കെപിസിസി മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ ഏകോപനത്തിനായി ചുമതല നല്‍കിയ വ്യക്തി കൂടിയാണ് അടൂര്‍ പ്രകാശ്. അടൂര്‍ പ്രകാശിന്റെ പെട്ടെന്നുള്ള ദില്ലിക്ക് പോക്ക് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

ഇന്നലെ കോന്നിയിലെ കൊട്ടിക്കലാശ വേദിയില്‍ നിന്നും അടൂര്‍ പ്രകാശ് വിട്ട് നിന്നിരുന്നു. ഇത് വാര്‍ത്തയാവുകയും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ആവുകയും ചെയ്തിട്ടും താന്‍ വിട്ട് വീഴ്ച്ചക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് അടൂര്‍ പ്രകാശ് തല്‍കുന്നത്.

23 വര്‍ഷം അടൂര്‍ പ്രകാശ് തുടര്‍ച്ചയായി പ്രതിധാനം ചെയ്ത മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് ആയിരിക്കും നാളെ നടക്കുക .