ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം ഗോള്‍ നേടി കേരളാ ബ്ളാസ്റ്റേഴ്സ്. 45ആം മിനിറ്റില്‍ ബര്‍തലൊമേവ് ഒഗ്ബച്ചെയാണ് മഞ്ഞപ്പടയുടെ രണ്ടാം ഗോള്‍ നേടിയത്.

ഒന്നാം പകുതിയില്‍ എടികെ കൊല്‍ക്കത്തയ്ക്കെതിരേ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുകയാണ് ആതിഥേയരായ ബ്ലാസ്റ്റേഴ്സ്.

ആറാം മിനിറ്റില്‍ ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് കൊല്‍ക്കത്തത്തയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ബര്‍തലൊമേവ് ഒഗ്ബച്ചെയാണ് ബ്‌ളാസ്റ്റേഴ്സിനായി സ്‌കോര്‍ ചെയ്തത്.

രണ്ടുതവണ എടികെ കിരീടം ചൂടിയത് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയായിരുന്നു.