കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിച്ചുണ്ട്. ജില്ലയിലെ കോളെജുകള്‍ക്ക് അവധിയില്ല. തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചക്ക് ശേഷം കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.