ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വോട്ട് ചോദിച്ചെത്തിയ കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജിനെതിരെ വിശ്വാസികളുടെ പ്രതിഷേധം .കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാഇടവക ദേവാലയത്തില്‍ വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയായിരുന്നു പ്രതിഷേധം. പള്ളിയില്‍ കയറി വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് വിശ്വാസികള്‍ ചൂണ്ടി കാട്ടി.

ഞായറാഴ്ച്ച രാവിലെ കുര്‍ബാന സമാപന സമയത്ത് കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാഇടവക ദൈവാലയത്തില്‍ വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയായിരുന്നു വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായത് .

പളളി കോബൗണ്ടില്‍ കയറിയ മോഹന്‍ രാജ് വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ ആണ് തുമ്പമണ്‍ ഭദ്രാസന പ്രതിനിധി ഷാജി തോമസ് ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും നിങ്ങള്‍ പള്ളിക്ക് പുറത്ത് പോകണം എന്നും ആവശ്യപ്പെട്ടത് ,എന്നാല്‍ മോഹന്‍രാജിന് ഒപ്പം ഉണ്ടായിരുന്നവര്‍ ഇത് അനുസരിക്കാന്‍ കൂട്ടാക്കിയില്ല.

യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്ന് തുമ്പമണ്‍ ഭദ്രാസന പ്രതിനിധി ഷാജി തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു

ഞായറാഴ്ച്ച കുര്‍ബാനക്കിടെ പള്ളിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വോട്ട് ചോഭിക്കാന്‍ പാടില്ലെന്ന് പളളി പൊതുയോഗം പ്രമേയം പാസാക്കിയിരുന്നു. ഇതിന് വിരുദ്ധമായി പെരുമാറിയത് കൊണ്ടാണ് മോഹന്‍രാജിനെരെ വിശ്വാസികള്‍ പ്രതിഷേധിച്ചത് . മര്‍ത്തോമ്മ ചുണക്കുട്ടികള്‍ എന്ന ഫെയ്‌സ് ബുക്ക് പേജിലും മോഹന്‍ രാജിനെനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. തങ്ങളുടെ ശക്തികേന്ദ്രമായ കൈപ്പട്ടൂരില്‍ വിശ്വാസികള്‍ എതിരായി തിരഞ്ഞത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്.