തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
(1) പാസ് പോര്‍ട്ട്
(2) ഡ്രൈവിംഗ് ലൈസന്‍സ്
(3) സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ എന്നിവര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്
(4) ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കിയിട്ടുള്ളവ ഒഴികെ)
(5) പാന്‍ കാര്‍ഡ്
(6) രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്‍.പി.ആറിനു കീഴില്‍ നല്‍കിയിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്
(7) എം.എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ്,
(8) തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
(9) ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ,
(10) എം.പി, എം.എല്‍.എ മാര്‍ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
(11) ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഒരെണ്ണം ഹാജരാക്കണം.

വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികള്‍ അവരുടെ അസല്‍ പാസ്പോര്‍ട്ട് തന്നെ തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണം.
വോട്ടു ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയറിയുക എന്ന കൃത്യം പോളിംഗ് ഏജന്റുമാര്‍ സത്യസന്ധമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.