ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ്‌ ആരംഭിച്ചു #WatchLive

സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു.

വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം വോട്ടർമാരാണ്‌ ബൂത്തിലെത്തുക. വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. സമാധാനപരമായ വോട്ടെടുപ്പിന്‌ എല്ലാ ഒരുക്കവും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 24നാണ്‌ വോട്ടെണ്ണൽ.

മഞ്ചേശ്വരത്ത്‌ എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാക്കിന്റെ മരണത്തെതുടർന്നും മറ്റിടങ്ങളിൽ സിറ്റിങ്‌ എംഎൽഎമാർ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിനാലുമാണ്‌ ഉപതെരഞ്ഞെടുപ്പ് വന്നത്‌.

ഞായറാഴ്‌ച നിശ്ശബ്ദ പ്രചാരണത്തിലൂടെ സ്ഥാനാർഥികളും പ്രവർത്തകരും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ത്രികോണമത്സരമാണ്‌. മറ്റ്‌ രണ്ടിടത്ത്‌ എൽഡിഎഫും യുഡിഎഫും നേർക്കുനേരാണ്‌ പോരാട്ടം.

അഞ്ചിടത്തും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ വർഗീയ നടപടികളും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചാണ്‌ എൽഡിഎഫ്‌ വോട്ട്‌ തേടിയത്‌. എന്നാൽ, കള്ളം പ്രചരിപ്പിച്ചും വ്യക്തിഹത്യ നടത്തിയും ജാതിമത പ്രീണനം നടത്തിയുമാണ്‌ യുഡിഎഫും ബിജെപിയും വോട്ട്‌ തേടിയത്‌. ശബരിമലയടക്കം പ്രചാരണായുധമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്കുവരെ പരസ്യമായി പ്രതികരിക്കേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News