മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക്‌ തിങ്കളാഴ്‌ച വോട്ടെടുപ്പ്‌ നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. വ്യാഴാഴ്‌ചയാണ്‌ വോട്ടെണ്ണൽ.

കേരളത്തിലെ അഞ്ചും യുപിയിലെ 11 ഉം ഗുജറാത്തിലെ ആറും ബിഹാറിലെ അഞ്ചും അസം, പഞ്ചാബ്‌ എന്നിവിടങ്ങളിൽ നാലും സിക്കിമിലെ മൂന്നും ഹിമാചൽ, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ രണ്ടും പുതുശേരി, ഒഡിഷ, മേഘാലയ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, അരുണാചൽ എന്നിവിടങ്ങളിൽ ഒന്നുവീതവും നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ബിഹാറിലെ സമസ്‌തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പുണ്ട്‌.