19 മണിക്കൂറും 16 മിനിറ്റും നിലം തൊട്ടില്ല; ചരിത്രം കുറിച്ച് ക്വാൻടാസ്‌

അമേരിക്കയിലെ ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ 49 യാത്രക്കാർ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയതോടെ അത്‌ പുതിയ ചരിത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറിച്ചത്‌. ഓസ്‌ട്രേലിയൻ വ്യോമയാന കമ്പനിയായ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനമാണ്‌ ഇന്ധനം നിറയ്‌ക്കുന്നതിനുപോലും നിലംതൊടാതെ യാത്ര പൂർത്തിയാക്കിയത്‌.

ഇതൊരു ചരിത്രമുഹൂർത്തമാണെന്ന്‌ ക്വാൻടാസ്‌ മേധാവി അലൻ ജോയ്‌സ്‌ പറഞ്ഞു. ഏറ്റവും ദൈർഘ്യമേറിയ മൂന്ന്‌ സർവീസുകൾ ലക്ഷ്യമിടുന്നതിൽ ആദ്യത്തേതാണിതെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിൽനിന്ന്‌ ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക്‌ കഴിഞ്ഞവർഷം 17 മണിക്കൂർ സർവീസ്‌ നടത്തിയിരുന്നു. അടുത്ത മാസം ലണ്ടനിൽ നിന്ന്‌ സിഡ്‌നിയിലേക്ക്‌ സർവീസ്‌ നടത്തും. ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡിൽനിന്ന്‌ ദോഹയിലേക്കുള്ള 17.5 മണിക്കൂർ യാത്രയാണ്‌ നിലവിൽ ഏറ്റവും ദൈർഘ്യമേറിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News