‘മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ട്, വോട്ട് മുഴുവന്‍ ബിജെപിക്ക് ലഭിക്കും’; വീഡിയോ വെെറല്‍; സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും വോട്ട് മുഴുവന്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ഹരിയാനയിലെ അസ്സന്ധ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

വോട്ടിംഗ് മെഷീനിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും ആരൊക്കെ ആര്‍ക്കൊക്കെ വോട്ട് ചെയ്യുമെന്നത് താന്‍ അറിയുമെന്നും ഇയാള്‍ പറയുന്ന വീഡിയോയാണ് പ്രചരിച്ചത്. വ്യാപകമായി പ്രചരിക്കുന്ന വീഡിയോ
കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദീപേന്ദര്‍ സിങ് ഹൂഡ ട്വിറ്ററില്‍ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here