കൊല്ലം ജില്ലയിലും മഴ ശക്തമായി, ലീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങള്‍, വെള്ളത്തിനടിയിലായി, മണ്ണിടിച്ചിലൂം, കൃഷിനാശവും ഉണ്ട്. തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപും ആവണീശ്വരത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

പുനലൂർ താലൂക്കിൽ ഇടമണ്ണിലാണ് വീട് പൂർണ്ണമായും തകർന്നത്, മൺട്രോതുരുത്തിൽ രണ്ടു വീടുകൾ തകർന്നു പല വീടുകളിലും വെള്ളം കയറി. വെള്ളപൊക്ക ഭീഷണി നേരിടുന്നു. കൊട്ടാരകര താലൂക്കിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി പുലമണ്ണിലാണ് മണ്ണടിഞ്ഞത്. താഴ്ന്ന പ്രദേശങൾ വെള്ളത്തിനടിയിലായി. എംസി റോഡിൽ വ്യാപാര സ്ഥാപനങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. കൊല്ലം ജില്ലയിൽ മറ്റ് താലൂക്കുകളിലും നേരിയ തോതിൽ മഴ തുടരുന്നു.

പത്തനാപുരത്ത് ഏലകൾ വെള്ളത്തിനടിയിലായി തോടുകളും കനാലുകളും കരകവിഞ്ഞു. നെടുവത്തൂരിലും വീടുകളിൽ വെള്ളം കയറി. കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് 10 ഓളം വീടുകളിൽ വെള്ളം കയറി ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഞാറയ്ക്കൽ ഭാഗത്തുള്ള മലവെള്ള പാച്ചിലാണ് വെള്ളക്കെട്ടിനിടയാക്കിയത്. ശക്തമായ കാറ്റിൽ വൈദ്യത ബന്ധവും തകരാറിലായി. കുന്നിക്കാട് ദേശീയപാതയിൽ മണ്ണിടിഞ്ഞ ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ കൊട്ടാരക്കര താലൂക്കിലും പുനലൂർ മുൻസിപ്പൽ പ്രദേശങളിലെ വിദ്യാഭ്യാസ സ്ഥാപനങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.