ആലപ്പുഴ: അരൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. മനു സി പുളിക്കല്‍.

നാടിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും. കനത്ത മഴയുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചു ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവും.

എല്‍ഡിഎഫ് വോട്ടുകള്‍ രാവിലെ തന്നെ വിനിയോഗിക്കാനും അതോടൊപ്പം തന്നെ മറ്റ് പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കുവാനുമുള്ള സജ്ജീകരണങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടെന്നും മനു പറഞ്ഞു.

യുഡിഎഫ് വ്യാപകമായ കുപ്രചരണങ്ങളാണ് അഴിച്ചുവിടുന്നത്. ഇത് അവര്‍ക്ക് ദോഷമേ ചെയ്യൂയെന്നും ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും മനു ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. മനു സി പുളിക്കല്‍.