തിരുവനന്തപുരം: കനത്ത മഴ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. നിലവില്‍ അത്തരത്തിലൊരു സാഹചര്യമില്ലെന്നാണ് തനിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മഴ തുടരുകയാണെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എറണാകുളം കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.