തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കൊല്ലം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

എറണാകുളം ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂകളുകള്‍ കേന്ദ്രീയ വിദ്യാലായം, അങ്കണവാടികള്‍ എന്നിവക്ക് അവധി ബാധകമാണ്.

പത്തനംതിട്ട ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയില്‍ സ്‌കൂകളുകള്‍ക്കും അങ്കണവാടികള്‍ക്കും ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.