മണിയാര്‍ ഡാം തുറക്കും: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാനിര്‍ദേശം

ഇടുക്കി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മണിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ 50 സെ.മീറ്റര്‍ ഉയര്‍ത്തി.

ഇതിനാല്‍ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഒരു മീറ്റര്‍ വരെ ഉയരാന്‍ സാധ്യത ഉണ്ട്. പമ്പയുടെയും, കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനേത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ നാലു ഷട്ടറുകളും ഒരടി വീതമാണ് ഉയര്‍ത്തിയത്. നിലവില്‍ 83.58 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 84. 750 മീറ്റര്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here