തിരുവനന്തപുരം: എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും വോട്ടര്‍മാര്‍ സഹകരിക്കണമെന്നും മീണ ആവശ്യപ്പെട്ടു.

അതേസമയം, അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പിനെ ബാധിക്കുന്ന വിധത്തില്‍ വെള്ളമുയര്‍ന്നു. കനത്തമഴ മൂലം ചില ബൂത്തുകളില്‍ തിരക്കും കുറവാണ്. വെള്ളക്കെട്ടും വൈദ്യുതിബന്ധം തകറാറിലായതും ബൂത്തുകളെ ബാധിച്ചു.