കോന്നിയില്‍ താന്‍ 35,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍.

തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ജനങ്ങള്‍ മറുപടി നല്‍കും. കോന്നിയില്‍ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചതായും ജനീഷ് പറഞ്ഞു. സീതത്തോട് വാലുപാറ അങ്കണവാടിയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.