കനത്തമഴ; എറണാകുളത്ത് ട്രെയിൻ ഗതാഗതം നിലച്ചു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

എറണാകുളം ജില്ലയിൽ അതിശക്‌തമായ മഴയെ തുടർന്ന്‌ കൊച്ചിയുടെ മിക്കഭാഗങ്ങളിലും വെള്ളക്കെട്ട്‌ രൂക്ഷമായി. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെുപ്പിനെ ബാധിക്കുന്ന വിധത്തിൽ ചില ബൂത്തുകളിൽ വെള്ളമുയർന്നു. മഴയെ തുടർന്ന്‌ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ ഒന്നും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ്‌ തുറന്നത്‌.

കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍. തൃക്കാക്കര വില്ലേജുകള്‍ പ്രളയബാധിതമാണ്‌. അതേ സമയം മഴക്ക്‌ കുറവു വന്നിട്ടുണ്ട്‌. അതേ സമയം കെട്ടിനിൽക്കുന്ന വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. ട്രെയിൻ ഗതാഗതം നിലച്ചിരിക്കയാണ്‌. റോഡ്‌ ഗതാഗതവും ദുഷ്‌ക്കരമാണ്‌.

വെള്ളക്കെട്ടിനെ തുടർന്ന്‌ ബുത്തുകൾ മാറ്റി ക്രമീകരിച്ചിട്ടുണ്ട്‌. വോട്ടിങ് മന്ദഗതിയിലാണ്‌. കൊച്ചിയിൽ എം ജി റോഡ്‌, ഇടപ്പള്ളി, സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ, നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ,കലൂർ ബസ്‌ സ്‌റ്റാൻഡ്‌, കലൂർ സ്‌റ്റേഡിയം, എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്‌. എം ജി റോഡിൽ പല കടകളിലും വെള്ളം കയറി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 6 ഇഞ്ച്‌ ഉയർത്തിയിട്ടുണ്ട്‌. ഇത്‌ 12 ഇഞ്ച്‌ ഉയർത്തുമെന്ന്‌ അറിയിപ്പുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here