തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വെല്ലുവിളിച്ച് വട്ടിയൂര്‍ക്കാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ്. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പട്ടത്താണ് സംഭവം.

ബൂത്ത് അലങ്കരിക്കുന്നിടത്ത് സിപിഐഎം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ പോസ്റ്റര്‍ മാറ്റുന്നതുമായി ബന്ധപെട്ട് നടന്ന തര്‍ക്കം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് സുരേഷ് ഭീഷണിപെടുത്തുന്നത്. യുണിഫോമിട്ട പൊലീസ് ഉദ്യോഗസ്ഥനോട് തട്ടികയറുന്ന സുരേഷ് താന്‍ സ്ഥാനാര്‍ത്ഥി ആയത് നന്നായി എനിക്ക് മറ്റൊരു മുഖമുണ്ടെന്നും അതിവിടത്തെ പൊലീസുകാര്‍ക്കറിയാമെന്നും പറയുന്നുണ്ട്.

വിഷയം പരിഹരിക്കാനെത്തിയ നേതാവിന്റെ പക്വതയില്ലാത്ത ഈ ഇടപെടല്‍ ബിജെപിക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. നിയമം നടപ്പിലാക്കാന്‍ വന്ന നിയമപാലകനെ അസഭ്യം പറയുന്ന സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ എങ്ങനെ നിയമം നടപ്പിലാക്കും എന്നതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച.

സുരേഷ് സി.ഐയോട് മോശമായി പെരുമാറുന്ന വീഡിയോ അദ്ദേഹത്തിന്റെ ഫെയിസ് ബുക്കില്‍ തന്നെ ലൈവ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.