കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുന്ന കടവന്ത്ര പി ആന്‍ഡ് ടി കോളനിയില്‍ രാവിലെയെത്തിയ സ്ഥാനാര്‍ഥിയെ നാട്ടുകാര്‍ തടഞ്ഞു.

നഗരസഭ ഭരിക്കുന്നവരുടെ പിടിപ്പുകേടാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറഞ്ഞ് വീട്ടമ്മമാരുള്‍പ്പെടെ നാട്ടുകാര്‍ സ്ഥാനാര്‍ഥിയ്ക്ക് നേരെ ആക്രോശിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതുകൊണ്ടു മാത്രമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥലത്ത് വന്നതെന്നും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതിഷേധം കനത്തതോടെ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും സ്ഥലത്തുനിന്ന് മുങ്ങി.

നാട്ടുകാരുടെ പ്രതികരണങ്ങള്‍ കേള്‍ക്കാം…