യുപ്പ് ടിവിയുടെ സേവനങ്ങള്‍ ഇനി ബിഎസ്എന്‍എല്ലിലും ലഭിക്കും

യുപ്പ് ടിവിയുടെ സേവനങ്ങള്‍ ഇനി ബിഎസ്എന്‍എല്ലിലും ലഭിക്കും. ഇത് സംബന്ധിച്ച ധാരണ പത്രം ദില്ലിയില്‍ വെച് യുപ്പ് ടിവി ഫൗണ്ടറും സിഇഒയുമായ ഉദ്ധവ് റെഡിയും ബിഎസ്എന്‍എല്‍ ജിഎം ഡികെ അഗര്‍വാളും തമ്മില്‍ ഒപ്പ് വെച്ചു.

യുപ്പ് ടിവി യുടെ ട്രിപ്പിള്‍ വീഡിയോ സേവങ്ങള്‍ ആണ് ബിഎസ്എന്‍എല്ലിലും ലഭ്യമാകുക. ബിഎസ്എന്‍എല്‍ മൊബൈലുകളിലും ബ്രോഡ്ബാന്ഡിലും യുപ്പ് ടിവിയുടെ സേവനങ്ങള്‍ ലഭ്യമാകും. എന്നാല്‍ താരിഫ് റേറ്റുകളുടെ കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.

ഒരു മാസത്തിനകം താരിഫുകളുടെ കാര്യത്തില്‍ തീരുമാനം ആകുമെന്നും അതിന് ശേഷം ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് യുപ്പ് ടിവി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ബിഎസ്എന്‍എല്‍ ജിഎം ഡികെ അഗര്‍വാള്‍ പറഞ്ഞു.

ബിഎസ്എന്‍എല്‍ സിഎംഡി പ്രവീണ് കുമാര്‍ പുര്‍വാര്‍, ബിഎസ്എന്‍എല്‍ ബോര്‍ഡ് സിഎഫ്എ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here