അഞ്ചിടത്തും പോളിങ് തുടരുന്നു; എറണാകുളം ഒഴികെ എല്ലായിടത്തും പോളിങ് 50 ശതമാനം കടന്നു

കനത്ത മഴയില്‍ പോളിംഗ് മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിങ് തുടരുകയാണ്. മഴ കുറഞ്ഞതോടെ ബുത്തുകളിലേക്ക് വോട്ടമാര്‍ കൂടുതലായി എത്തിത്തുടങ്ങി. എറണാകുളം ഒഴികെ എല്ലായിടത്തും 50 ശതമാനം കടന്നു.

മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശത്തും വോട്ടിങ്ങ് പുരോഗമിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ 50.3, കോന്നി 53.6, മഞ്ചേശ്വരം 51.9, അരൂര്‍ 52.5, എറണാകുളം 33.9 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായ എറണാകുളത്ത് വോട്ടിങ് മന്ദഗതിയിലാണ്. 33.9 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് സുഗമമായി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News